Spread the love through your share

ചേന പായസം

അങ്ങനെ ഓണം കഴിയാറായി. നമുക്ക് ആ മത്ത് മാറ്റാനായി ഒരു പ്രത്യേക വിഭവം കഴിച്ചാലോ..?
 
ചേന പ്രഥമന്‍

ചേരുവകള്‍

ചേന- അര കിലോ
ശര്‍ക്കര- അര കിലോ
തേങ്ങ- രണ്ടെണ്ണം
നെയ്യ്- 50 ഗ്രാം
കിസ്മിസ്- 25 ഗ്രാം
അണ്ടിപ്പരിപ്പ്- 25 ഗ്രാം
തേങ്ങാക്കൊത്ത്- (അരിഞ്ഞത്, കാല്‍ കപ്പ്
ഏലക്കാ പൊടി ഒരു – ടേബിള്‍ സ്പൂണ്‍

ചേന പായസം തയ്യാറാക്കുന്ന വിധം

ആദ്യമായി ചേന തൊലികളഞ്ഞ് വൃത്തിയായി കഴുകി കഷണങ്ങളാക്കി കുക്കറില്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക.അതിനുശേഷം ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക.അതിനുശേഷം തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പും രണ്ടാംപാല്‍ രണ്ടരക്കപ്പും എടുക്കുക. ഇനി അടുപ്പില്‍ ഉരുളി വെച്ച് ചൂടാകുമ്പോള്‍ നെയ്യ് ഒഴിക്കുക. അതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ചേന നന്നായി ഉടച്ചത് ഉരുളിയിലിട്ട് ഇട്ട് വഴറ്റുക, വെള്ളം വറ്റി വരുന്നത് വരെ വഴറ്റണം. ഇനി അരിച്ചു വച്ചിരിക്കുന്ന ശര്‍ക്കര പാനി അതിലേക്ക് ഒഴിക്കുക.അതിനുശേഷം ഇനി രണ്ടാം പാല്‍ ഒഴിക്കുക, അത് ഇളക്കി കുറുകി വരുമ്പോള്‍ ഏലയ്ക്കപ്പൊടി ഇടണം. ഇനി ഒരു പാന്‍ ചൂടാകുമ്പോള്‍ കുറച്ചു നെയ്യ് ഒഴിച്ച് അതില്‍ തേങ്ങാക്കൊത്ത് ഇട്ടു മൂപ്പിക്കാം. അതിന്റെ കൂടെ കിസ്മിസും അണ്ടിപ്പരിപ്പും വറുത്ത് കോരി പ്രഥമനില്‍ ഇടുക. ഇനി ഒന്നാംപാല്‍ ഒഴിച്ച് ഒന്ന് ചൂടായാല്‍ ഉടന്‍ വാങ്ങിവയ്ക്കുക. സ്വാദിഷ്ടമായ ചേന പ്രഥമന്‍ റെഡിയായി.കഴിച്ച പായസങ്ങളുടെ മത്തൊക്കെ ഇത് കുടിക്കുന്നതോടെ മാറും..
അപ്പൊ ഉണ്ടാക്കുകയല്ലേ?

Content: Chena Payasam/Chena Pradhaman


Spread the love through your share