Spread the love through your share

 

Sri.Pranab Mukherjee

മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായ പ്രണബ് മുഖര്‍ജി ഇനി ദീപ്തമായ ഓര്‍മ്മ.

അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയില്‍ എത്തുകയും ചെയ്ത പ്രണബ് മുഖര്‍ജി(85)യുടെ അന്ത്യം ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു.

തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

നേരത്തെ നടന്ന പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

 

Content: Pranab Mukherjee passes away


Spread the love through your share