റേഷനരിയിലെ ഒരു ചെറിയ ..അല്ല….ബല്യ പുഴു !!
റേഷന്‍ കടയില്‍ അരിച്ചാക്കിനിടയിൽനിന്നു പിടികൂടിയത് പെരുമ്പാമ്പ്
തിരുവനന്തപുരം : സപ്ലൈകോയുടെ മച്ചേൽ ഗോഡൗണിൽ റേഷനരിയിൽ സാധാരണ കാണാറുള്ളത് പുഴുവാണെങ്കിൽ അരിച്ചാക്കിനിടയിൽ കണ്ടത് ഒരു മുട്ടന്‍ പെരുമ്പാമ്പിനെ.തൊഴിലാളികൾ പെരുമ്പാമ്പിനെ കണ്ടത് ലോറിയിൽനിന്നും അരിച്ചാക്കിറക്കുന്നതിനിടയിലാണ്.തൊഴിലാളികൾ പാമ്പിനെ കണ്ടത് വെള്ളിയാഴ്ച രാവിലെ എറണാകുളത്തുനിന്നുമെത്തിയ മട്ട അരി കയറ്റിയ ലോറിയിൽനിന്നു ചരക്കിറക്കുന്നതിനിടയിലാണ്.
പാമ്പിനെ പിടികൂടാൻ ഡിപ്പോ മാനേജർ വാവ സുരേഷിനെ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തി.പൂജപ്പുര സ്നേക്ക് പാർക്കിലെ പ്രഭാത് സജിയെ അവർ വിവരമറിയിച്ചു.പെരുമ്പാമ്പിനെ സജിയെത്തി പിടികൂടി.രണ്ടുവയസ്സു പ്രായംവരുന്ന പാമ്പിന് ഏഴടിയോളം നീളമുണ്ട്. ശനിയാഴ്ച ഇതിനെ വനം വകുപ്പിനു കൈമാറുമെന്ന് പ്രഭാത് സജി പറഞ്ഞു. പിടികൂടിയ പാമ്പിനെ സ്നേക്ക് പാർക്കിലേക്കു മാറ്റി. കണ്ടില്ലായിരുന്നെങ്കില്‍ ഓണസമ്മാനമായി ആരെങ്കിലും കൊണ്ടോയേനെ!
റേഷനരിയിലെ ഒരു ചെറിയ ..അല്ല….ബല്യ പുഴു !! A Big Python in the Ration Shop!
Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region
ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സംരംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.