ഇത് പൊളപ്പന്‍ വണ്ടിയാണല്ലോ അണ്ണാ
Spread the love through your share

“ഇത് പൊളപ്പന്‍ വണ്ടിയാണല്ലോ അണ്ണാ….”സ്‌കേറ്റര്‍ ബോര്‍ഡില്‍ താരമായി നായ്ക്കുട്ടി!

Dog skateboards on a street in super viral video

മുന്‍ അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാരന്‍ റെക്‌സ് ചാപ്മാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെള്ളിയാഴ്ച സ്‌കേറ്റര്‍ ബോര്‍ഡില്‍ നാല് കാലും അമര്‍ത്തിപ്പിടിച്ച് നിന്ന് റോഡിലൂടെ കൂളായി പോകുന്ന ഒരു ബുള്‍ഡോഗിന്റെ വീഡിയോയാണ് ഷെയര്‍ ചെയ്തത്. ചാപ്മാന്‍ പങ്കുവെച്ച വീഡിയോ മണിക്കൂറുകള്‍ക്കകമാണ് ഓണ്‍ലൈന്‍ ലോകം ഏറ്റെടുത്തത്.

36 സെക്കന്‍ഡ് നീളുന്ന വീഡിയോയില്‍ റോഡിലെ വളവുകളും തിരിവുകളുമെല്ലാം സ്‌കേറ്റര്‍ ബോര്‍ഡില്‍ തന്നെ വിദഗ്ധമായി താണ്ടുന്ന നായയെയും നായയെ അദ്ഭുതത്തോടെ റോഡിനിരുവശത്തും നോക്കി അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്ന ആളുകളെയും കാണാം. ഇടയ്ക്ക് സ്‌കേറ്റര്‍ ബോര്‍ഡില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നുണ്ടെങ്കിലും നായ തിരികെ ബോര്‍ഡില്‍ കയറി വീണ്ടും പോകുന്നത് കണ്ട് വണ്ടറടിച്ചുപോകും അണ്ണാ…..

വീഡിയോ ഇതിനകംതന്നെ 5,85,000 ത്തോളം പേര്‍ കണ്ടു കഴിഞ്ഞു.

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

 

ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സം‌രംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

https://www.keralaregion.com/2020/09/ഒരു-നഖം-വെട്ടൽ-ചടങ്ങാ?-മു/


Spread the love through your share