കാമുകന് ലൈംഗികാവയവം പശയൊഴിച്ച് ഒട്ടിച്ചെന്ന് കള്ളക്കേസ് ഉണ്ടാക്കിയ യുവതിക്ക് പത്തുവര്‍ഷം തടവും 25,000 യൂറോ പിഴയും
സ്പെയിനിലെ മാഡ്രിഡില്‍ കാമുകന് ക്രൂരമായി പീഡിപ്പിച്ച ശേഷം ലൈംഗീകാവയവത്തില്‍ പശയൊഴിച്ച് ഒട്ടിച്ചെന്നും അവകാശപ്പെട്ട് കള്ളക്കേസ് ഉണ്ടാക്കി കോടതിയിലെത്തിയ യുവതിയ്ക്ക് 10 വര്‍ഷം തടവുശിക്ഷ.വനേസ്സാ ഗസ്റ്റോ എന്ന യുവതിയാണ് കഥാ നായിക.ഇതിനൊപ്പം 25,000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്. യുവതിയുടെ ആരോപണത്തിന് പിന്നാലെ ആരോപണ വിധേയനായ 36 കാരനായ റിക്കോയെ പോലീസ് റിമാന്‍ഡും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ വടക്കന്‍ സ്പെയിനിലെ ലിയോണ്‍ നഗരത്തിലെ കോടതിയാണ് പത്തു വര്‍ഷം ശിക്ഷിച്ചത്.

പശയ്ക്ക് പുറമേ കത്തി ഉള്‍പ്പെടുന്ന കിഡ്നാപ്പ് കിറ്റ് തന്നെ യുവതി വാങ്ങിയെന്നാണ് കണ്ടെത്തല്‍. തന്നെ വീടിനടുത്തു നിന്നും ഒരു കറുത്ത കാറില്‍ തട്ടിക്കൊണ്ടു പോയി അര്‍ദ്ധനഗ്നയാക്കിയ ശേഷം ലൈംഗികാവയവം പശയൊഴിച്ച് ഒട്ടിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍ അത് തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്പെയിനിലെ മാഡ്രിഡില്‍ നടന്ന കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് യുവതി ഒരു ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്.മുന്‍ കാമുകന് ഇവാന് റിക്കോ തട്ടിക്കൊണ്ടു പോയെന്നും അര്‍ദ്ധനഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് പശയൊഴിച്ച് ഒട്ടിച്ചെന്നും ആരോപിച്ച് രംഗത്ത് വന്ന വനേസ്സാ ഗസ്റ്റോ എന്ന യുവതിയാണ് ശിക്ഷിക്കപ്പെട്ടത്.

കേസിന് ആസ്പദമായി 2016 ല്‍ നടന്ന സംഭവത്തില്‍ യുവതി ആക്രമിച്ചെന്ന് പറഞ്ഞ സമയത്ത് ഇവാന് വീട്ടില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്ന് സഹോദരന് റാഫേല്‍ കേസില്‍ സഹോദരന് പിടിയിലായ ആദ്യ ദിവസം മുതല്‍ തന്നെ പറഞ്ഞിരുന്നു. നിരപരാധിയായ യുവാവിനെതിരേ കള്ളക്കേസ് ഉണ്ടാക്കിയതടക്കമുള്ള കുറ്റം ചുമത്തിയാണ് ഗസ്റ്റോയ്ക്കെതിരേ വിധി പുറപ്പെടുവിച്ചത്.സംഭവത്തില്‍ യുവതി തന്നെയാണ് ലൈംഗീകാവയവത്തില്‍ പശയൊഴിച്ചതെന്ന് കണ്ടെത്തിയതോടെയാണ് കുടുങ്ങിയത്.
Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region