ആറ്റുകാല്‍ ക്ഷേത്രം - Attukal Temple, Thiruvananathapuram, Kerala
Spread the love through your share

ആറ്റുകാല്‍ ക്ഷേത്രം

ആറ്റുകാല്‍ ക്ഷേത്രം – കേരളത്തിലെ പ്രശസ്തമായ ഒരു ഹിന്ദു മതക്ഷേത്രമാണ് ആറ്റുകാലിലെ ഭാഗവതി ക്ഷേത്രം. ‘വേതാള’ത്തിന് മുകളിൽ ആസനസ്ഥയായിരിക്കുന്ന ഭദ്രകാളി (കണ്ണകി) ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദേവത. ദാരുകന്‍ എന്ന അസുര രാജാവിനെ കൊന്ന മഹാകാളിയുടെ ഒരു അവതാരമായ ഭദ്രകാളി, ശിവന്റെ മൂന്നാമത്തെ കണ്ണിൽ നിന്നാണ് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

‘ഭദ്ര’ എന്നാൽ നല്ലത്, ‘കാളി’ എന്നാൽ കാലത്തിന്റെ ദേവി. അതിനാൽ ഭദ്രകാളിയെ സമൃദ്ധിയുടെയും രക്ഷയുടെയും ദേവതയായി കണക്കാക്കുന്നു. ‘ആറ്റുകാല്‍ ദേവി’, പരമോന്നത മൂര്‍ത്തിയായ അമ്മ ‘ഭദ്രകാളി ദേവി’, ശക്തിയുടെയും ധൈര്യത്തിന്റെയും ദേവതയാണ്. ഇളങ്കോ അടികളുടെ ‘ചിലപ്പതികാരം’ എന്ന കാവ്യത്തിലെ നായികയായ കണ്ണകി എന്നാണ് ദേവിയെ അറിയപ്പെടുന്നത്. മൂന്ന് ലക്ഷത്തിലധികം സ്ത്രീകൾ പങ്കെടുക്കുന്ന വാർഷിക ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് ക്ഷേത്രം വളരെ പ്രശസ്തമാണ്. വനിതകളുടെ ഏറ്റവും വലിയ ഒത്തുചേരലായി ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച ഒരു ഉത്സവമാണ് ആറ്റുകാല്‍ ‌ പൊങ്കാല.

 

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഓരോ വർഷവും ദശലക്ഷക്കണക്കിന് സ്ത്രീകള്‍ ഇവിടെ വന്നുചേരാറുണ്ട്. ആറ്റുകാല്‍ ടെമ്പിൾ ട്രസ്റ്റിന്റെ കണക്കനുസരിച്ച്, 2016 ൽ 4.5 ദശലക്ഷം ഭക്തർ പൊങ്കാലയിൽ പങ്കെടുത്തെന്ന് കണക്കാക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്തെ കിഴക്കേ കോട്ടയിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ആറ്റുകാല്‍ ക്ഷേത്രം.

തങ്ങളുടെ ആഗ്രഹങ്ങളെല്ലാം ദേവി നിറവേറ്റുകയും അഭിവൃദ്ധി നൽകുകയും അതിലൂടെ ഐശ്വര്യം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു. മഹാ സരസ്വതി (അറിവിന്റെ ദേവി), മഹാ ലക്ഷ്മി (സമ്പത്തിന്റെ ദേവി), മഹാകാളി / ദുർഗ / പാർവതി (അധികാരദേവത) എന്നിങ്ങനെ 3 രൂപങ്ങളിൽ ആറ്റുകാല്‍ ദേവിയെ ആരാധിക്കാറുണ്ട്.


Spread the love through your share