Video: മുതലയുടെ പിടിയിൽ നിന്ന് വഴുതി മാറി സിംഹം; Lion manages to slip away from a crocodile attack
Spread the love through your share

വീഡിയോ മുതലയുടെ പിടിയിൽ നിന്ന് വഴുതി മാറി സിംഹം; Lion manages to slip away from a crocodile attack

https://twitter.com/i/status/1300398014595387392

മുതലയുടെ പിടിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട സിംഹത്തിന്റെ ദൃശ്യം കൗതുകമാകുന്നു. സൗത്ത് ആഫ്രിക്കയിലെ സാബി നദി കടക്കുന്നതിനിടയിലാണ് മുതല സിംഹത്തിന്റെ പിന്നാലെയെത്തിയത്. നദി നീന്തിക്കടക്കുന്ന സിംഹത്തിന്റെ സമീപത്തേക്ക് നീന്തിയെത്തിയ മുതല കടിക്കാനാഞ്ഞതും സിംഹം വഴുതിമാറി രക്ഷപെടുകയായിരുന്നു. പെട്ടെന്നു തന്നെ മറുവശത്തേക്ക് നീന്തി സിംഹം കരയിലേക്ക് കയറി കാട്ടിലേക്ക് ഓടിപ്പോയി. ഡാർക്ക് സൈഡ് ഓഫ് നേച്ചറിന്റെ ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചത്. ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. മുതലയുടെ പിടിയിൽ നിന്ന് വഴുതി മാറി സിംഹം രക്ഷപെട്ടത് കഷ്ടിച്ചാണ്‌.

English Summary: Lion manages to slip away from a crocodile attack


Spread the love through your share