"എനിച്ചും നീന്തണം ഡോള്‍ഫിനെപ്പോലെ...." ഒപ്പം നീന്തി ഡോള്‍ഫിന്‍!
Spread the love through your share

“എനിച്ചും നീന്തണം ഡോള്‍ഫിനെപ്പോലെ….” ഒപ്പം നീന്തി ഡോള്‍ഫിന്‍!

https://twitter.com/i/status/1302318854878629888

വെള്ളത്തിലെ ജീവികള്‍ കുട്ടികള്‍ക്ക് എന്നും വലിയ ആവേശമാണ്. അത് നല്ല ഭംഗിയുള്ള ഡോൾഫിനുകളാകുമ്പോൾപ്പിന്നെ പറയുകയും വേണ്ട. മനോഹരമായൊരു അക്വേറിയത്തിൽപ്പോയി ഡോൾഫിനൊപ്പം കളിച്ച കുരുന്ന് കുഞ്ഞിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.കുട്ടിയുടെ മുന്നിൽ ഒരു ഡോൾഫിൻ വന്നു നിൽക്കുന്നതും ഭീമൻ ഡോൾഫിനെ കണ്ട് അൽഭുതപ്പെട്ട് നിന്ന കുട്ടിയെ കൂടെയുള്ള ഒരാൾ വായുവിലൂടെ നീന്തിക്കുന്നതുമാണ് വീഡിയോ ദൃശ്യം. കുരുന്നിന്റെ ചലനങ്ങളെ സശ്രദ്ധം വീക്ഷിച്ച് കുട്ടിക്ക് പിന്നാലെ വെള്ളത്തിലൂടെ നീന്തുന്ന ഡോൾഫിനെയും വീഡിയോയിൽ കാണാം.

ഈ വീഡിയോ പങ്കുവെച്ചത് ‘നേച്ചർ ഈസ് ലിറ്റ്’ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ്. 24 സെക്കന്റ് ദൈർഘ്യമുള്ള.വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമെന്റുകളുമായെത്തിയത്. ഡോൾഫിനെ ചിരിപ്പിക്കുന്ന കുട്ടിയെന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.ഒരു ലക്ഷത്തിലധികം ആൾക്കാരാണ് ഇതിനോടകം വീഡിയോ കണ്ടത്. എത്ര സുന്ദരമെന്നും കുട്ടിയും ഡോൾഫിനും കൊള്ളാമെന്നും തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

Content Highlights: Little girl and man makes a dolphin to laugh, video goes viral

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region


Spread the love through your share