paki bought lunar land
Spread the love through your share

വിവാഹ സമ്മാനമായി വധുവിന് ചന്ദ്രനില്‍ ഭൂമി വാങ്ങി നല്‍കി വരന്‍

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ അനുകരിച്ചാണ് ഇയാള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. 

 പാക്കിസ്ഥാനി സ്വദേശിയായ സുഹൈബ് അഹമ്മദ് വെറുതേ പറയുകയല്ല ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം തന്നെ വാങ്ങിയിട്ടുണ്ട്, ഭാര്യയ്ക്ക് വിവാഹസമ്മാനമായി. നിനക്കു ഞാന്‍ അമ്പിളിമാമനെ പിടിച്ചു തരുമെന്നൊക്കെ കാമുകിയെയും ഭാര്യയെയും വെറുതേ സന്തോഷിപ്പിക്കാന്‍ പറയുന്നവരുണ്ടോ, എങ്കില്‍ ഇതാ കണ്ടോളൂ… സീ ഓഫ് വേപ്പര്‍ എന്ന ചന്ദ്രനിലെ ഭാഗത്താണ് സ്ഥലം വാങ്ങിയത്.

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ അനുകരിച്ചാണ് ഇയാള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. 2018 ല്‍ ചന്ദ്രനിലെ സീ ഓഫ് മസ്‌കോവി എന്ന ഭാഗത്ത് സുശാന്ത് സിംഗ് സ്ഥലം വാങ്ങിയിരുന്നു. ചന്ദ്രനില്‍ സ്ഥലം വാങ്ങിയ മറ്റ് താരങ്ങളുമുണ്ട്. ടോം ക്രൂസ്, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഇന്റര്‍ നാഷണല്‍ ലൂണാര്‍ ലാന്‍ഡ് രജിസ്റ്ററില്‍ നിന്നാണ് 45 ഡോളര്‍ വിലയില്‍ ലൂണാര്‍ ലാന്‍ഡ് ഇയാള്‍ വാങ്ങിയത്. 

‘വിവാഹ സമ്മാനമായി ചന്ദ്രനിലെ സ്ഥലമാണ് വരന്‍ നല്‍കിയതെന്ന് പറഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ പോലും വിശ്വസിച്ചില്ല, പലരും ഇതൊരു തമാശയാണെന്നാണ് കരുതിയതെന്ന്’ അഹമ്മദിന്റെ ഭാര്യ മദിഹ പാക്കിസ്ഥാനിലെ സമ ടെലിവിഷനോടുള്ള അഭിമുഖത്തില്‍ പറയുന്നു. ‘പിന്നീട് രേഖകള്‍ കണ്ടപ്പോഴാണ് പലരും വിശ്വസിച്ചതെന്നും മദിഹ.

 Pakistani man buys land on moon as wedding gift for wife

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സം‌രംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

ഇരു ചക്രവാഹനങ്ങളെ നമുക്ക് രൂപമാറ്റം വരുത്താമോ ബ്രോ? Can we alter 2 wheelers?


Spread the love through your share