വിമാനചിറകിൽ ഇറങ്ങി നടന്ന് യുവതി; വിമാനത്തിനുള്ളിൽ എന്തൊരു ചൂട്; വീഡിയോ വൈറൽ
ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായിരിക്കുന്നത്.
തുർക്കിയിലെ അന്റാലിയയിൽ നിന്ന് ഹോളിഡേ ട്രിപ് കഴിഞ്ഞ് ബോയിങ് 737-86N വിമാനത്തിൽ വരികയായിരുന്നു യുവതി. വിമാനം ഉക്രെയിനിലെ കിവിൽ എത്തിയ സമയത്താണ് ചൂട് സഹിക്കാൻ കഴിയാതിരുന്ന യുവതി എമർജൻസി എക്സിറ്റ് വഴി പുറത്തേക്കു കടന്ന് ചിറകിലൂടെ നടന്നത്. ശേഷം തിരികെ പോകുന്നതും കാണാം.
പോലീസിനെയും സുരക്ഷാ ജീവനക്കാരെയും വരുത്തി യുവതിയെ സംഭവ സ്ഥലത്തു നിന്നുമാറ്റി പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതി മദ്യപിക്കുകയോ മറ്റെന്തെങ്കിലും ലഹരി പദാർഥങ്ങൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഫലത്തിൽ തെളിഞ്ഞത്.സമീപത്തുണ്ടായിരുന്നവരിൽ ഒരാൾ ചിത്രങ്ങൾ പകർത്തുകയും വൈകാതെ അവ സമൂഹമാധ്യമത്തിൽ വൈറലാവുകയുമായിരുന്നു. ഇതേസമയം യുവതിയുടെ രണ്ടുമക്കൾ വിമാനത്തിനു പുറത്തായിരുന്നുവെന്നും യുവതി നടക്കുന്നതു കണ്ടതോടെ അതു തങ്ങളുടെ അമ്മയാണെന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും കാഴ്ച്ചക്കാരിലൊരാൾ പറഞ്ഞു.
വിമാനത്തിനുള്ളിൽ ചൂട് കൂടിയതോടെ ഒരു യുവതി ചെയ്തുകൂട്ടിയ പ്രവർത്തിയാണ് ഇപ്പോൾ വൈറലാകുന്നത്. ചൂട് അസഹ്യമായെന്നു തോന്നിയതോടെ വിമാനത്തിനുള്ളിൽ നിന്ന് പുറത്തുകടന്ന് ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായിരിക്കുന്നത്.
സംഭവത്തോടെ യുവതിയെ ഉക്രെയിൻ ഇന്റർനാഷണൽ എയർലൈൻസ് കരിമ്പട്ടികയിൽ പെടുത്തിയെന്നാണ് വിവരം. വ്യോമയാന സുരക്ഷാ നിയമങ്ങൾ ലംഘിച്ചതോടെയാണ് യുവതിയെ കരിമ്പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്.