റിയാസ് കുന്ദമംഗലം തന്റെ ഫേസ് ബുക്കിലൂടെ തട്ടിപ്പുകാരിയായ ഒരു മദാമ്മയുടെ ആപ്പീസുപൂട്ടിച്ച കഥയാണ് പറയുന്നത്! വാട്സാപ്പിലൂടെ സൗഹൃദം നടിച്ച് തട്ടിപ്പിനെത്തിയ വിദേശിയെ റിയാസ് കുന്ദമംഗലം തന്ത്രപരമായി തന്നെ പിടികൂടുകയായിരുന്നു. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും സൂക്ഷിക്കണമെന്നുമാണ് ശിൽപി കൂടിയായ റിയാസിന്റെ സോഷ്യൽമീഡിയ പോസ്റ്റിലൂടെയുള്ള ഉപദേശം.സാധാരണക്കാരും പണക്കാരും വിദ്യാഭ്യാസമുള്ളവരും വിവിധ ഹൈടെക് തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്. ഇക്കാര്യത്തിൽ തട്ടിപ്പിനിരയാകുന്നവരുടെ കാര്യത്തിൽ മലയാളികളും പിന്നിലല്ല. എന്നാല്‍, ഓൺലൈൻ ലോകത്തെ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത് നിരവധി തട്ടുപ്പുകേസുകളാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed