Russian covid vaccineRussian covid vaccine
Spread the love through your share

റഷ്യൻ ആന്റി കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഈ മാസം ഇന്ത്യയിൽ ആരംഭിക്കുന്നു : അധികൃതർ

Clinical Trials Of Russian Anti-Covid Vaccine to Begin In India this Month: Officials

 

ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ റഷ്യൻ ആന്റി കോവിഡ് വാക്സിൻ ഇന്ത്യയില്‍ ഉല്‍പാദിപ്പാന്‍ താല്‍പര്യപ്പെടുന്നുവെന്ന് വാക്‌സിന്‍ നിര്‍മാണത്തിനായി ഫണ്ടിംഗ് നല്‍കിയ റഷ്യയുടെ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സിഇഒ കിറില്‍ ദിമിത്രിവ്. ഇന്ത്യ ടുഡേ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ സ്പുട്‌നിക്-അഞ്ച് കൊറോണ വൈറസ് വാക്സിനിൽ ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കുന്നതിനായി റഷ്യ ഇന്ത്യൻ റെഗുലേറ്റർമാരുമായും നിർമ്മാതാക്കളുമായും ചർച്ച നടത്തുന്നുണ്ടെന്ന് കിറിൽ ദിമിത്രിവ് പറഞ്ഞിരുന്നു.

“ഇന്ത്യയുമായും ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായും നിര്‍മാണ കമ്പനികളുമായും ഞങ്ങള്‍ക്ക് വലിയ സഹകരണമുണ്ട്. അവര്‍ ഞങ്ങളുടെ ടെക്‌നോളജി മനസ്സിലാക്കുന്നു,” അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. ഇത് സാധ്യമാകുന്നതായാണ് പുതിയ നീക്കത്തിൽ നിന്ന് മനസ്സിലാക്കുന്നത്.

റഷ്യൻ ആന്റി കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഈ മാസം ഇന്ത്യയിൽ ആരംഭിക്കുന്നു : അധികൃതർ

Clinical Trials Of Russian Anti-Covid Vaccine to Begin In India this Month: Officials


Spread the love through your share