ചെന്നൈ: അൺലോക്ക് 4 ന്റെ ഇളവുകളുടെ ഭാഗമായി മധുര മീനാക്ഷി ക്ഷേത്രം വീണ്ടും തുറന്നു. കോവിഡ് പകർച്ചവ്യാധി കാരണം അടച്ചിട്ട ക്ഷേത്രം 165 ദിവസത്തിന് ശേഷം വീണ്ടും തുറന്നത് ഭക്തർക്ക് സന്തോഷമേകി. നിരവധി ഭക്തർ സാമൂഹിക അകലം പാലിച്ച് ക്ഷേത്ര ദർശനം നടത്തി .
10 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, 60 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. ശ്രീകോവിലിന്റെ അകത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഭക്തജനങ്ങളുടെ താപനില പരിശോധിക്കുകയും അവർക്ക് ഹാൻഡ് സാനിറ്റൈസർ നൽകുകയും ചെയ്തു.
മുൻകരുതലുകളുടെ ഭാഗമായി ആരാധകർ നിവേദ്യങ്ങള്‍ സമർപ്പിക്കാൻ പാടില്ല. തേങ്ങ, പഴം, മാലകള്‍ എന്നിവ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുവരാൻ ഭക്തരെ അനുവദിക്കുന്നില്ല. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സാമൂഹിക അകലം പാലിച്ച് പ്രവേശിക്കാന്‍ അനുവാദമുണ്ടെന്നും എല്ലാ മാസങ്ങൾക്കും ശേഷം പ്രാർത്ഥിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഒരു ഭക്തൻ മറുപടി നൽകി.