ബൈസിക്കിൾ ഗ്രൈൻഡറുമായി പെൺകുട്ടി ആരോഗ്യവും നേടാം ഗോതമ്പും പൊടിക്കാം: വീഡിയോ
വർക്കൗട്ടും ഗോതമ്പു പൊടിക്കലും ഒന്നിച്ചു ചെയ്ത് സമൂഹമാധ്യമത്തിൽ താരമായിരിക്കുകയാണ് കക്ഷി.
https://twitter.com/i/status/1299658946332864513
cycling
വീഡിയോയിൽ നിന്നും
ആവനിഷ് ശരൺ എന്ന ട്വിറ്റർ ഉപഭോക്താവാണ് വ്യത്യസ്തമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് അധികമാവും മുമ്പ് വൈറലാവുകയും ചെയ്തു. ഇതിനകം ഏഴുലക്ഷത്തോളം പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. നിരവധി പേർ കമന്റുകളുമായി എത്തുകയും ചെയ്തു. കമന്റുകൾ ഒരുവെടിക്ക് രണ്ടു പക്ഷിയെന്നും ക്രിയേറ്റീവ് രീതിയെന്നും ഇത് വിപണിയിലെത്തിക്കാൻ വല്ല വഴിയുമുണ്ടോ എന്നൊക്കെ പോകുന്നു .
വർക്കൗട്ടും ഗോതമ്പു പൊടിക്കലും ഒന്നിച്ചു ചെയ്ത് സമൂഹമാധ്യമത്തിൽ താരമായിരിക്കുകയാണ് കക്ഷി. ഫിറ്റ്നസിന്റെ കാര്യത്തിൽ ആളുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച കാലമാണിത്. വീട്ടുജോലികൾ വേഗത്തിൽ തീർത്ത് വർക്കൗട്ടിന് സമയം കണ്ടെത്തുന്നവർ കൂടി. എന്നാൽ വർക്കൗട്ടും വീട്ടുജോലിയും ഒരേസമയം ചെയ്യേണ്ടി വന്നാലോ? അത്തരക്കാർക്കൊരു കിടിലൻ സൂത്രവുമായി എത്തിയിരിക്കുകയാണ് ഈ പെൺകുട്ടി. ബൈസിക്കിൾ ഗ്രൈൻഡർ- സൈക്ലിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനൊപ്പം ഗോതമ്പ് പൊടിക്കുക കൂടി ചെയ്യുന്നതിന്റെ വീഡിയോ ആണിത്. ഗ്രൈന്ററിനോട് ബന്ധിപ്പിച്ചാണ് സൈക്ലിങ് മെഷീൻ നിർമിച്ചിരിക്കുന്നത്.പയർ വർഗങ്ങൾ പൊടിക്കാനും അരി പൊടിക്കാനുമൊക്കെ ഉപയോഗപ്രദമാക്കാവുന്ന രീതിയാണിത്. സൈക്കിളിലിരുന്ന് പെൺകുട്ടി ഓരോ വട്ടം പെഡൽ കറക്കുമ്പോഴും ഗ്രൈന്ററിലിരിക്കുന്ന ഗോതമ്പ് പൊടിയായി മാറും.
എന്തായാലും ലോക്ക് ഡൗൺ കൊണ്ട് ആളുകളുടെ ക്രിയേറ്റിവിറ്റി കൂടുന്നുണ്ട്.
Girl’s Innovative Way To Grind Wheat While Bicycling/bicycle grinder