ജിയോ റോമിംഗ് – 22 രാജ്യാന്തര വിമാനങ്ങളിൽ ജിയോ മൊബൈൽ സേവനങ്ങൾ
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ വിമാനങ്ങളിലും മൊബൈൽ സേവനങ്ങൾ നൽകുമെന്ന് അറിയിച്ചു.രാജ്യാന്തര റൂട്ടുകളിൽ 22 വിമാനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ റിലയൻസ് ജിയോ മൊബൈൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 499 രൂപയിൽ ആരംഭിക്കുന്നതാണ് പ്ലാനുകൾ. പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചത്.
ഇത്തിഹാദ് എയർവേസ്, സിംഗപ്പൂർ എയർലൈൻസ്, കാത്തെ പസിഫിക്, എമിറേറ്റ്സ്, യൂറോ വിംഗ്സ്, ലുഫ്താൻസ, മാലിൻഡോ എയർ, ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്, അലിറ്റാലിയ തുടങ്ങി കമ്പനികളുമായി ജിയോ ധാരണയിലെത്തിയിട്ടുണ്ട്. ടാറ്റ ഗ്രൂപ്പ് കമ്പനിയായ നെൽകോ ലണ്ടൻ റൂട്ടിലെ വിസ്താര എയർലൈൻസിൽ ഇൻ-ഫ്ലൈറ്റ് മൊബൈൽ സേവനങ്ങൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇതോടെ ഇൻ-ഫ്ലൈറ്റ് സേവനം നൽകുന്ന രണ്ടാമത്തെ ഇന്ത്യൻ ടെലികോം കമ്പനിയായി ജിയോ മാറി.
മൂന്ന് രാജ്യാന്തര റോമിങ് പായ്ക്കുകളാണ് ഇന്ത്യയിൽ നിന്നുള്ള വിദേശ യാത്രക്കാർക്കായി കമ്പനി പ്രഖ്യാപിച്ചത്. ഒരു ദിവസത്തെ കാലാവധിയുള്ള 499 രൂപ, 699 രൂപ, 999 രൂപ എന്നിവയാണ് പ്ലാനുകൾ. എല്ലാ പ്ലാനുകളിലും 100 മിനിറ്റ് ഔട്ട്‌ഗോയിങ് വോയ്‌സ് കോളുകളും 100 എസ്എംഎസും വാഗ്ദാനം ചെയ്യുമ്പോൾ, 499 പ്ലാനിൽ 250 മെഗാബൈറ്റ് (എംബി) മൊബൈൽ ഡേറ്റ നൽകുന്നു. 699 പ്ലാനിൽ 500 എംബിയും 999 പ്ലാനിൽ 1 ജിബി ഡേറ്റയും നൽകുന്നു.
ഇൻകമിങ് എസ്എംഎസ് ഫ്രീയാണ്. ജിയോ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ പ്ലാനുകളൊന്നും ഇൻകമിങ് കോളുകൾ അനുവദിക്കില്ല,കൂടാതെ രാജ്യാന്തര റോമിങ് സേവനങ്ങൾ ജിയോഫോണിലും ജിയോയുടെ വൈഫൈ ഉപകരണത്തിലും പ്രവർത്തിക്കില്ലെന്ന് വെബ്‌സൈറ്റിലെ വിവരങ്ങൾ പറയുന്നുണ്ട്. ഇൻ-ഫ്ലൈറ്റ് മൊബൈൽ സേവനങ്ങൾ ഉപയോഗിക്കാൻ ആദ്യ തവണ ഉപയോക്താക്കൾ ജിയോ നെറ്റ്‌വർക്കിൽ പ്ലാനുകൾ ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്.
Jio Roaming Services
Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region