ചൈന: സാംസങ് പ്ലാന്റ് പൂട്ടുന്നു, അമേരിക്കയുടെ ഉപരോധത്തില്‍: വലിയ നഷ്ടം
Spread the love through your share

ചൈന: സാംസങ് പ്ലാന്റ് പൂട്ടുന്നു, അമേരിക്കയുടെ ഉപരോധത്തില്‍: വലിയ നഷ്ടം

സെമികണ്‍ഡക്ടര്‍ മാനുഫാക്ചറിങ് ഇന്റര്‍നാഷണല്‍ കോര്‍പ് അഥവാ എസ്‌എംഐസിയുടെ ഓഹരി വിപണി ഇടിഞ്ഞു. ഏകദേശം 4 ബില്യൺ ഡോളറാണ് നഷ്ടം.അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് അമേരിക്കന്‍ കമ്ബനികളോട് ഇനി എസ്‌എംഐസിക്ക് സാധനങ്ങളോ സേവനങ്ങളോ നല്‍കേണ്ടെന്ന നിര്‍ദേശം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഓഹരി ഇടിവ് നേരിട്ടത്.

ചൈനയ്ക്ക് ചരക്കുകളും സാങ്കേതികവിദ്യയും വിതരണം ചെയ്യുന്ന യുഎസ് ഇതര കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്താനും അമേരിക്ക നടത്തുന്നുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ജപ്പാൻ, നെതർലാന്റ്സ് തുടങ്ങിയ രാജ്യങ്ങളും ചൈനീസ് കമ്പനികളുമായുള്ള ബന്ധം വിച്ഛേദിക്കും. അതേസമയം, സാംസങ്ങിന് ഇപ്പോൾ ചൈനയിൽ ഒരു ടിവി ഫാക്ടറി മാത്രമേയുള്ളൂ. നവംബറിൽ ഇത് അവസാനിപ്പിക്കുമെന്നാണ്‌ കമ്പനി വക്താവ് അറിയിച്ചിരിക്കുന്നത്. ടിയാൻജിൻ ആസ്ഥാനമായുള്ള സാംസങ് ഇലക്‌ട്രോണിക്‌സ് ടിവി അതിന്റെ നിർമ്മാണ സൗകര്യം അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 300 ജോലിക്കാരാണ് ഇവിടെയുള്ളത്.

China: Samsung plant is being laid off, huge loss!


Spread the love through your share