പൊതുജനത്തിനെ കുളിപ്പിച്ച നമ്മുടെ ജലപീരങ്കി!
Spread the love through your share

ഈശോയേ..ഇനിയത് തോക്കോ മറ്റോ ആയിരുന്നെങ്കില്‍….പൊതുജനത്തിനെ കുളിപ്പിച്ച നമ്മുടെ ജലപീരങ്കി!

Water canon misfire!

കോട്ടയം: ആറു മാസം മുൻപ് പൊലീസിനു ലഭിച്ച ജലപീരങ്കിയുടെ രണ്ടാം തവണത്തെ പ്രയോഗമായിരുന്നു ഇന്നലെ. സാധാരണ ജലപീരങ്കി പ്രവർത്തിപ്പിക്കുന്ന ആൾ ഉണ്ടായിരുന്നില്ല. പകരം പൊലീസുകാരനാണ് ഉപയോഗിച്ചത്. സംഭവം കലക്കി! ജലപീരങ്കിയായ വരുണയിൽ നിന്നു പലപ്പോഴും വെള്ളം ചീറ്റിയത് പ്രതിഷേധക്കാർക്കെതിരെ ജലം ചീറ്റുന്നതിനു പകരം ആകാശത്തേക്കും പൊലീസുകാരുടെ ദേഹത്തേക്കും !! കലക്ടറേറ്റിനു മുന്നിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ സമരത്തെ ചെറുക്കാൻ പ്രയോഗിച്ച ജല പീരങ്കിക്കു ലക്ഷ്യം തെറ്റി.. കലക്ടറേറ്റിന് എതിർ ഭാഗത്തെ കെട്ടിടങ്ങളിലും കടകൾക്കുള്ളിലും വരെ ശക്തിയായി വെള്ളം ചീറ്റിയെത്തി.

എല്ലാര്‍ക്കും ഫ്രീ കുളി..പോലീസ് വക! കൈയിലെ ഷീൽഡ് ഉപയോഗിച്ചാണ് പൊലീസുകാർ വെള്ളം ദേഹത്ത് പതിക്കാതെ പ്രതിരോധിച്ചത്. സമരം കാണാൻ നിന്നവരും വെളളത്തിൽ കുളിച്ചു. ഇതിനു മുൻപ് അക്രമാസക്തമാകുന്ന സമരങ്ങളെ പ്രതിരോധിക്കുന്നതിനു ടിയർ ഗ്യാസ് ഉപയോഗിക്കുന്ന ‘വജ്ര’ ആയിരുന്നു പൊലീസിന്റെ പ്രധാന ആയുധം. ടിയർ ഗ്യാസ് ഉപയോഗിക്കുന്ന വലിയ പരുക്കുകൾ ഉണ്ടാകുന്നു എന്നതാണു വജ്രയ്ക്ക് പകരം വരുണ ഉപയോഗിക്കാൻ കാരണം.

 

ഈശോയേ..ഇനിയത് തോക്കോ മറ്റോ ആയിരുന്നെങ്കില്‍…. ! Water cannon misfire!

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

 

Viral Video : വണ്ടീല്‍ക്കേറി ന്യൂജെന്‍ ഫ്രീക്കന്‍ “ആമ” !!Tortoise use toycar to move around video goes viral


Spread the love through your share