കിംവദന്തി: കുട്ടിയെ വിഴുങ്ങിയെന്നുകരുതിയ പെരുമ്പാമ്പിനെ നാട്ടുകാർ വലിച്ചിഴച്ചു; മാനിനെത്തിന്ന പെരുമ്പാമ്പ് ചത്തു!
ലഖ്‌നൗ: ഉത്തർപ്രദേശിൽ മാനിനെത്തിന്ന പെരുമ്പാമ്പ് ചത്തു. പെരുമ്പാമ്പ് വിഴുങ്ങിയത് മനുഷ്യനെയാണ് എന്ന അഭ്യൂഹത്തില്‍, നാട്ടുകാര്‍ ഇതിനെ വലിച്ചിഴച്ചിരുന്നു. ഇതാകാം പെരുമ്പാമ്പിന്റെ മരണത്തിന് കാരണമായേക്കാമെന്നാണ് നിഗമനം.
ഉത്തർപ്രദേശിലെ അമ്രോഹയിലെ മാലിപുരയിലാണ് സംഭവം. ഗംഗയുടെ തീരത്ത് പത്ത് അടി നീളമുളള ഭീമൻ പെരുമ്പാമ്പ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാലിത്തീറ്റ വാങ്ങാൻ പുറപ്പെട്ട പെണ്‍കുട്ടിയാണ് കരിമ്പിൻ തോട്ടത്തിൽ പെരുമ്പാമ്പിനെ കണ്ടത്. പെൺകുട്ടി നാട്ടുകാരെ വിളിച്ചുവരുത്തി. വയര്‍ വീര്‍ത്തിരിക്കുന്ന തടിയന്‍ പെരുമ്പാമ്പ് കുഞ്ഞിനെ വിഴുങ്ങിയതായി അഭ്യൂഹങ്ങൾ നാട്ടുകാർക്കിടയിൽ പരന്നു.
കൃഷിയിടത്തില്‍ പെരുമ്പാമ്പിന് ചുറ്റും നാട്ടുകാര്‍ തടിച്ചുകൂടി. വനം ഉദ്യോഗസ്ഥർ വരുന്നതിനുമുമ്പ് ഇതിനെ വലിച്ചിഴച്ചതായി പോലീസ് പറഞ്ഞു. സംഭവം കേട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെരുമ്പാമ്പിനെ ഗംഗാ തീരത്ത് വിട്ടയച്ചു.
പെരുമ്പാമ്പ് മാനിന്റെ ജഡം പുറന്തളളിയതോടെയാണ് സത്യം പുറത്തുവന്നത്.
Python dies as villagers dragged thinking that it swallowed a human
Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region