ഇരു വാഹനങ്ങളെ നമുക്ക് രൂപമാറ്റം വരുത്താമോ ബ്രോ?
വാഹനങ്ങളെ നമുക്ക് രൂപമാറ്റം വരുത്താമോ? ഇല്ല…ബ്രോ..പാടില്ല. ഒരു കമ്പനി നിര്‍മിച്ച് വിപണിയിലിറക്കുന്ന ബൈക്കിന്റെ രൂപം മാറ്റാന്‍ നിയമം അനുവദിക്കുന്നില്ല. ഓരോ മാറ്റത്തിനും 5000 രൂപയാണ് പുതിയ മോട്ടോര്‍ വാഹനനിയമപ്രകാരം പിഴത്തുക ഈടാക്കുക. ഇരു ചക്രവാഹനങ്ങളുടെയെല്ലാം മെക്കാനിക്കല്‍ സംബന്ധിയായ കാര്യങ്ങള്‍ക്ക് മാറ്റം പാടില്ല. മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിയോടെ നിറം മാറ്റാം. എന്നാല്‍,തോന്നിയപോലെ വണ്ടിക്ക് എല്ലാ നിറങ്ങളും അടിക്കാന്‍ നിയമം അനുവദിക്കുന്നുമില്ല. ബ്രോ..പിടി വീഴും! പണിപാളുമെന്നു ചുരുക്കം!
ഒരു വണ്ടി എന്തൊക്കെ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണോ സുരക്ഷിതയാത്രയ്ക്ക് ഉചിതമാക്കുന്നത്, അതിന്റെയൊക്കെ ലംഘനമാണ് മാറ്റംവരുത്തുന്നതിലൂടെ ഉണ്ടാവുന്നത്. മെക്കാനിക്കല്‍ ഭാഗങ്ങളില്‍ മാറ്റം വരുത്തിയാല്‍ അപകടം ഉറപ്പിച്ചു എന്നുതന്നെ പറയാം.
ഇപ്പോള്‍ കാണപ്പെടുന്നപ്രധാന രൂപമാറ്റങ്ങള്‍ ഇവയാണ്.
ഹാന്‍ഡില്‍ മാറ്റം
ഹാന്‍ഡില്‍ ഉയര്‍ത്തുക, താഴ്ത്തുക, വളയ്ക്കുക തുടങ്ങിയവയാണ് ചെയ്യുന്നത്. വണ്ടിയുടെ സെന്റര്‍ ഓഫ് ഗ്രാവിറ്റി കണക്കാക്കിയാണ് ഹാന്‍ഡില്‍ നിര്‍മിച്ചിരിക്കുന്നത്. വളവ് തിരിയുമ്പോള്‍ ചെറിയ വേഗത്തിലാണെങ്കില്‍പോലും മറിയും. എന്നാല്‍ ചെറിയ വേഗത്തില്‍ ഓടിക്കാനല്ലല്ലോ ഇതൊക്കെ ചെയ്യുന്നത്. അപ്പോള്‍ മറിഞ്ഞുണ്ടാവുന്ന അപകടത്തിന്റെ രൂക്ഷതയും കൂടും.എന്നാല്‍, ഇതില്‍ വരുത്തുന്ന മാറ്റം അതിഗുരുതരമാണ്.
കതിനാവെടിക്കുതുല്യമായ സൈലന്‍സര്‍
സൈലന്‍സറിനുള്ളിലെ ബാഫിള്‍സ് പ്ലേറ്റുകളിലാണ് ശബ്ദം കൂട്ടാനുള്ള മാറ്റം വരുത്തുന്നത്. 80 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദം പുറത്തുവരാതിരിക്കാനാണ് ബൈക്കുകളില്‍ സൈലന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍, 150 വരെ എത്തിക്കാനാണ് ഈ ‘ഫ്രീക്കന്മാ’രുടെ ശ്രമം.
എന്‍ജിനില്‍ വരുത്തുന്ന മാറ്റം
350 സി.സി. വരെയുള്ള എന്‍ജിന്‍ 200 സിസി ബൈക്കില്‍ ഘടിപ്പിക്കുന്നതായി ആര്‍.ടി.ഒ. അധികൃതര്‍ പറയുന്നു. സാങ്കേതികമായി ആ ബൈക്കിനുള്ള എല്ലാ സ്ഥിരതയും കൂടുതല്‍ പവറുള്ള എന്‍ജിന്‍ ഘടിപ്പിക്കുന്നതിലൂടെ ഇല്ലാതാവും. എന്‍ജിന്റെ ട്യൂണിങ് നടത്തി കൂടുതല്‍ ശക്തിയുണ്ടാക്കാനുള്ള ശ്രമവും നടക്കാറുണ്ട്. എന്നാല്‍, എന്‍ജിന്‍ തന്നെ മാറ്റുന്ന രീതിയാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിദേശത്തുനിന്ന് കൊണ്ടുവരുന്ന ബൈക്കുകളുടെ എന്‍ജിന്‍ വരെ ഇന്ത്യന്‍ വണ്ടികളില്‍ ഘടിപ്പിച്ച് അപകടം ക്ഷണിച്ചുവരുത്തുന്ന ശൈലിയുമുണ്ട്. 250 സി.സിയുള്ള ബൈക്കാണെങ്കിലും പവര്‍ പോരെന്ന കാഴ്ചപ്പാടാണ് എന്‍ജിന്‍മാറ്റത്തിലേക്ക് നയിക്കുന്നത്.
അപ്പൊ ബ്രോ..കൂടുതല്‍ ഫ്രീക്കനാവാതിരിക്കുന്നതാണ് എല്ലുകളുടെ എണ്ണം കൂടാതിരിക്കാനും പല്ലുകളുടെ കുറയാതിരിക്കാനും ഏറ്റവും നല്ല വഴി!
www.keralaregion.com
Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region
ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സംരംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.
ഇരു ചക്രവാഹനങ്ങളെ നമുക്ക് രൂപമാറ്റം വരുത്താമോ ബ്രോ? Can we alter 2 wheelers?