ഇന്ത്യയിൽ ലഭ്യമായ 5 ഡേറ്റിംഗ് ആപ്പുകൾ നിരോധിച്ച് പാകിസ്ഥാൻ
അശ്ലീലം, സദാചാരവിരുദ്ധം’: പാകിസ്ഥാൻ
കുട്ടികളെ വഴി തെറ്റിക്കുന്നുവെന്ന് കാണിച്ച് പബ്ജി ജൂൺ ഒന്ന് മുതൽ നിരോധിച്ചിരുന്നു. ടിൻഡര്‍, ടാഗ്ഡ്, സ്കൗട്, ഗ്രൈന്‍ഡർ, സെഹൈ എന്നീ ആപ്പുകള്‍ക്കാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്
മൊബൈൽ ആപ്പുകൾക്ക് നിരോധനം
ഇന്ത്യയിൽ അടക്കം പ്രചാരത്തിലുള്ള അഞ്ച് മൊബൈൽ ആപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി പാകിസ്ഥാന്‍ ടെലി കമ്മ്യൂണിക്കേഷൻ അതോറിറ്റി. അധാർമികമായ ഉള്ളടക്കം എന്ന് പറഞ്ഞാണ് ഈ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
ടിൻഡര്‍, ടാഗ്ഡ്, സ്കൗട്, ഗ്രൈന്‍ഡർ, സെഹൈ എന്നീ ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മൊബൈൽ ആപ്ലിക്കേഷനുകളിൽ അധാർമികമായതും അശ്ശീലമായതും ഉള്ളടക്കം പ്രചരിപ്പിക്കുന്നു. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാന്റെ പ്രാദേശിക നിയമങ്ങൾക്കനുസൃതമായി ഡേറ്റിംഗ് സേവനങ്ങൾ നീക്കം ചെയ്യണമെന്നും തത്സമയ സ്ട്രീമിംഗ് ഉള്ളടക്കം മോഡറേറ്റ് ചെയ്യാനും ആവശ്യപ്പെട്ട് അഞ്ച് പ്ലാറ്റ്ഫോമുകളുടെ മാനേജുമെന്റുകൾക്ക് നോട്ടീസ് നൽകിയെന്ന് പിറ്റിഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇവര്‍ നിശ്ചിത സമയത്തിനുള്ളില്‍ നോട്ടീസിനോട് പ്രതികരിക്കുവാന്‍ തയ്യാറാകാത്തതിനാൽ ഈ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യുന്നുവെന്നും വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അതേസമയം, ഈ തീരുമാനം പുനപരിശോോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഫലപ്രദമായ ഒരു ഇടപെടലിലൂടെ അധാര്‍മ്മികമായ ഉള്ളടക്കം നീക്കണമെന്നും അറിയിക്കുന്നു.
ബിഗോ ലൈവ് അടക്കമുള്ള ആപ്പുകള്‍ നിരോധിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഇത്തരത്തില്‍ കൂടുതൽ മൊബൈൽ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനൊപ്പം ടിക്ക് ടോക്കിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.