ആപ്പിൾ എ 14 ബയോണിക് SoCനൊപ്പം പുതിയ ഐപാഡ് എയർ (ഫോര്‍ത്ത് ജെൻ) ലോഞ്ച് ചെയ്തു
Apple launches new iPad Air (4th gen) with A14 Bionic SoC
ഒരു പ്രത്യേക ‘ടൈം ഫ്ലൈസ്’ എന്ന പ്രോഗ്രാമില്‍ ആപ്പിൾ എ 14 ബയോണിക് SoCനൊപ്പം പുതിയ ഐപാഡ് എയർ (ഫോര്‍ത്ത് ജെൻ) ലോഞ്ച് ചെയ്തു.
ഏറ്റവും പുതിയ ഐപാഡ് എയറില്‍ (ഫോര്‍ത്ത് ജെൻ) 10.9 ഇഞ്ച് എഡ്ജ്-ടു-എഡ്ജ് റെറ്റിന ഡിസ്പ്ലേ, ടച്ച് ഐഡി, യുഎസ്ബി-സി കണക്റ്റിവിറ്റി എന്നിവ ഉൾക്കൊള്ളുന്നു.
നെക്സ്റ്റ് ജെന്‍ ന്യൂറൽ എഞ്ചിൻ ഉപയോഗിച്ച് 40 ശതമാനം വേഗതയില്‍ പ്രവര്‍ത്തിക്കുന്ന സിപിയു, 30 ശതമാനം വേഗതയുള്ള ഗ്രാഫിക്സ്, 70 ശതമാനം വേഗതയുള്ള മെഷീൻ ലേണിംഗ് എന്നിവ ഇതിലെ ചിപ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു.
ഐപാഡ് എയറിന് (നാലാം ജെൻ) 599 യുഎസ് ഡോളറിന്റെ പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം,ഈ ഐപാഡ് ഒക്ടോബറിൽ ആപ്പിൾ അംഗീകൃത റീസെല്ലറുകളിൽ ലഭ്യമാകും. ഐപാഡ് എയർ (നാലാം ജെൻ) കൂടാതെ ആപ്പിൾ എട്ടാം തലമുറ ഐപാഡ്, ആപ്പിൾ വാച്ച് എസ്ഇ, വാച്ച് സീരീസ് 6 എന്നിവയും പരിപാടിയിൽ അവതരിപ്പിച്ചു.