ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ ഡോ. അനിഷയുടെ വിവാഹനിശ്ചയ ചടങ്ങ് കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്വകാര്യ ഹോട്ടലില്‍ നടത്തി
ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ ഡോ. അനിഷയുടെ വിവാഹനിശ്ചയ ചടങ്ങ് രണ്ടാം തീയ്യതി കൊച്ചിയില്‍ വച്ചായിരുന്നു. കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്വകാര്യ ഹോട്ടലില്‍ നടത്തിയ ചടങ്ങില്‍ 50 പേര്‍ മാത്രമാണ് പങ്കെടുത്തത്. മോഹന്‍ലാലിന്‍റെയും കുടുംബത്തിന്‍റെയും സാന്നിധ്യമായിരുന്നു ചടങ്ങിന്‍റെ മറ്റൊരു സവിശേഷത. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അതിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. വിവാഹ ഉടമ്പടി വിളിച്ചുചൊല്ലുന്നതും മോഹന്‍ലാല്‍ ആണ്.
ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ വിവാഹനിശ്ചയ ചടങ്ങ് – വീട്ടുകാരനായി മോഹൻലാൽ
Engagement of Dr.Anisha, daughter of Antony Perumbavoor – Presence of Mohanlal and family
keralaregion.com