ആറന്മുള പീഡനം: പ്രതി മാപ്പ് ചോദിച്ചു, പെണ്‍കുട്ടി വീഡിയോ റെക്കോര്‍ഡ് ചെയ്തു; നിര്‍ണായക തെളിവ്
https://youtu.be/fIEgcPrD4CI
ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയായിരുന്നു സംഭവം. കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് പീഡനം. ആളൊഴിഞ്ഞ ഭാഗത്തു വച്ചാണ് പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്. പ്രതി ഇപ്പോൾ പൊലീസ് സ്റ്റേഷനിലാണ്.
‘ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണ്.’-കെജി സൈമണ്‍ പ്രതികരിച്ചു.
അതേസമയം കോവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് വിടുന്നത് സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ശേഖരിച്ചു വരുന്നു. ഡ്രൈവര്‍ കൊലക്കേസ് പ്രതിയെന്ന് എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. പീഡനക്കേസില്‍ അറസ്റ്റിലായ നൗഫലിന്റെ പേരില്‍ 308 വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുന്നുണ്ടെന്ന് കെജി സൈമണ്‍. പീഡനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അടൂരില്‍ നിന്നാണ് ആംബുലന്‍സ് പുറപ്പെട്ടത്. അടുത്തകേന്ദ്രം പന്തളമാണെങ്കിലും പെണ്‍കുട്ടിയെ ആദ്യം ഇവിടെ ഇറക്കാതെ മറ്റൊരു രോഗിയെ ഇറക്കാനായി മനപ്പൂര്‍വം ആറന്മുളയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നത്. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്, ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മൊഴിയെടുക്കലും വൈദ്യപരിശോധനയും പിന്നീടു നടത്തുമെന്നും എസ്പി പറഞ്ഞു. പീഡനത്തിനു ശേഷം പ്രതി പെൺകുട്ടിയോടെ തെറ്റു പറ്റിപ്പോയെന്നു പറഞ്ഞു.
പ്രതിക്കെതിരെ കര്‍ശന നടപടി-ആരോഗ്യമന്ത്രി കെകെ ശൈലജ
അപ്രതീക്ഷിതവും സങ്കടകരവുമായ കാര്യമാണ് ആറന്മുളയില്‍ നടന്നത്. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവറെ സര്‍വീസില്‍ നിന്നും ഒഴിവാക്കാന്‍ ഏജന്‍സിയോടും ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.
കൂടുതല്‍ ആളുകളെ ഒഴിവാക്കുക എന്ന പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റ് രോഗികള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയേയും അയച്ചത്. സംഭവം നിര്‍ഭാഗ്യകരമാണ്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷാമുന്‍കരുതലുകള്‍ നടപ്പിലാക്കും. ഇത് പെൺകുട്ടി റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഡ്രൈവറെ പിരിച്ചുവിട്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പ്രതിയ്ക്കു കടുത്തശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ആംബുലന്‍സ് ഏജന്‍സിക്കെതിരേയും കേസെടുക്കണം-എംസി ജോസഫൈന്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ
ആംബുലന്‍സില്‍ കോവിഡ് രോഗിയായ യുവതി പീഡിനത്തിനിരയായത് നിഷ്ഠൂരമായ സംഭവമെന്ന് വനിതകമ്മീഷന്‍ അധ്യക്ഷ. രാത്രികാലത്ത് കോവിഡ് രോഗികളായ സ്ത്രീകളെ കൊണ്ടുപോവുന്ന രീതി ഇനി ഉണ്ടാവരുത്. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെ ജോലിയില്‍ നിയോഗിച്ച ഏജന്‍സിക്കെതിരെ കേസെടുക്കണം.